

ദോഹ: ഫിഫ വേള്‍ഡ് കപ്പിനു ശേഷം ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് 2023 വരുന്ന ജനുവരി 12 മുതല്‍ തുടക്കമാവുകയാണ്. ഏഷ്യന്‍ കപ്പിനുള്ള തെരഞ്ഞെടുത്ത റിസര്‍വ് വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ 9000 പേര്‍ക്കാണ് ട്രെയിനിങ് നടക്കുന്നത്.

അന്‍പതിനായിരത്തില്‍പരം അപേക്ഷകരില്‍ നിന്നും വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കാനുള്ള 300ഓളം വരുന്ന റിക്രൂട്ട്‌മെന്റ് പയനിയര്‍ ലോങ്ങ് ടേം വോളന്റീഴ്‌സ് സംഘത്തില്‍ വിവിധ രാജ്യക്കാരില്‍ മലയാളി സാന്നിധ്യവുമുണ്ട്.

ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സാന്നിധ്യമായ പി സി നൗഫല്‍ കട്ടുപ്പാറ, യാസിര്‍ ശാന്തപുരം, ഷഹബാസ് വളാഞ്ചേരി, കോഴിക്കോട് സ്വദേശി അജ്മല്‍, അഫ്‌നാസ് എന്നിവരാണ് മലയാളി മുഖങ്ങളായി രംഗത്തുള്ളത്. ഫിഫ ലോകകപ്പില്‍ വോളന്റീര്‍ റിക്രൂട്ട്‌മെന്റ് അംഗമായും വിവിധ സ്റ്റേഡിയങ്ങളില്‍ വളണ്ടിയര്‍ ലീഡര്‍മാരായും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖത്തറില്‍ നടക്കുന്ന എക്‌സ്‌പോ ഉള്‍പ്പെടെ മിക്ക പരിപാടികളിലും ഇവര്‍ രംഗത്തുണ്ടായിരുന്നു.

