ഖിയ ചാമ്പ്യന്‍സ് ഫുട്ബാളിന് വ്യാഴാഴ്ച തുടക്കം

Web Desk
1 Min Read

ദോഹ: കായിക രംഗത്ത് ഇന്ത്യ- ഖത്തര്‍ ബന്ധം ഊഷ്മളമാക്കുക, പ്രവാസി ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ഉറപ്പു വരുത്തുക തുടങ്ങി നിരവധി ലക്ഷ്യങ്ങളുമായി സാംസ്‌ക്കാരിക കായിക മന്ത്രാലയം, സുപ്രിം കമ്മറ്റി, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ നടന്നു വരുന്ന ഖിയ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിനു വ്യാഴാഴ്ച ദോഹ സ്റ്റേഡിയത്തില്‍ തുടക്കമാവും. എട്ട് പ്രമുഖ ടീമുകള്‍ കൊമ്പു കോര്‍ക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാനായി നാട്ടില്‍ നിന്നും നിരവധി ഐ എസ് എല്‍, ഐ ലീഗ് കളിക്കാര്‍ ദോഹയില്‍ എത്തി. എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായാണ് മത്സരിക്കുന്നത്.

city exchange

ഖത്തറിലെ പ്രമുഖ ടീമുകളായ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ് സി, ഗ്രാന്‍ഡ് മാള്‍ എഫ് സി, ഇന്‍കാസ് ഖത്തര്‍ എഫ്സി, ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ എഫ് സി, ഫാന്‍ ഫോര്‍ എവര്‍ എഫ് സി, മംഗളുരു എഫ് സി, ഖത്തര്‍ തമിഴര്‍ സംഘം എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

ആദ്യ മത്സരത്തില്‍ സിറ്റി എക്‌സ്‌ചേഞ്ച് എഫ് സി ഫാന്‍ ഫോര്‍ എവര്‍ എഫ് സിയെ നേരിടും. തുടര്‍ന്ന് ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍ എഫ് സിയും മംഗളുരു എഫ്സിയും തമ്മിലാണ് മത്സരം. വെള്ളിയാഴ്ച്ച ഇന്‍കാസ് ഖത്തര്‍ ഖത്തര്‍ തമിഴര്‍ സംഘത്തെയും ഫ്രൈഡേ ഫിഫ മഞ്ചേരി ഗ്രാന്‍ഡ് മാള്‍ എഫ് സിയെയുമാണ് നേരിടുന്നത്.

ജൂനിയര്‍ ഖിയ ചാമ്പ്യന്‍സ് ലീഗില്‍ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍, നോബിള്‍ സ്‌കൂള്‍ ലയോള സ്‌കൂള്‍, ഡി പി എസ്, ഐഡിയല്‍ സ്‌കൂള്‍, എം ഇ എസ്, ബിര്‍ള, എം ഇ എസ് ഇന്റര്‍നാഷണല്‍ എന്നിവര്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി പോരടിക്കും.

- Advertisement -
Ad image

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച ഏഴ് മണിക്ക് നടക്കും.

കുടുംബങ്ങള്‍ക്കായി പ്രത്യേക ഇരിപ്പിട സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യം.

TAGGED:
Share This Article
Leave a Comment
error: Content is protected !!