അല്‍ബയ്ത്ത് സ്റ്റേഡിയത്തില്‍ കളിക്കാന്‍ റൊണാള്‍ഡോ ദോഹയിലെത്തി

Web Desk
0 Min Read

ദോഹ: അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ നാളെ റൊണാള്‍ഡോ കളത്തിലിറങ്ങും. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിക്ക് അല്‍ ബയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന അല്‍ നസ്ര്‍- അല്‍ ഗറാഫ മത്സരത്തിലാണ് റൊണാള്‍ഡോയുടെ കളി കാണാനാവുത.

city exchange

എ എഫ് സി ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വിയറിയാതെയാണ് അല്‍ നസ്ര്‍ സൗദിയില്‍ നിന്നും അല്‍ ഗറാഫയെ നേരിടാന്‍ ഖത്തറിലെത്തുന്നത്. നിലവില്‍ നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സൗദി ടീം. അല്‍ ഗറാഫയെ പരാജയപ്പെടുത്തിയാല്‍ അടുത്ത റൗണ്ടില്‍ പ്രവേശനം നേടും.

Share This Article
Leave a Comment
error: Content is protected !!