റഹ്മാന്‍ മികച്ച വ്യക്തി; ഇല്ലാ കഥകള്‍ പ്രചരിപ്പിക്കരുതെന്ന് സൈറ ബാനു

Web Desk
1 Min Read

മുംബൈ: എ ആര്‍ റഹ്മാന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ സൈറ ബാനു രംഗത്തെത്തി. സൈറ വിവാഹ മോചനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റഹ്മാന്റെ ഗിറ്റാറിസ്റ്റ് മോഹിനി ദേയും വിവാഹമോചിതയാകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. അതോടെയാണ് റഹ്മാനെ പിന്തുണച്ചു സൈറ രംഗത്തെത്തിയത്.

city exchange

റഹ്മാന് ആരുമായും ബന്ധമില്ലെന്നും ദയവു ചെയ്ത് അദ്ദേഹത്തെ കുറിച്ച് ഇല്ലാക്കഥ പറയരുതെന്നുമാണ് സൈറ ഒഫീഷ്യല്‍ വീഡിയോയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കുറച്ചു മാസങ്ങളായി ശാരീരികമായി ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് താന്‍ ചെന്നൈയില്‍ നിന്ന് മുംബൈയിലെത്തിയതെന്നും അതുകൊണ്ടു തന്നെയാണ് റഹ്മാനില്‍ നിന്ന് പിരിഞ്ഞു നില്‍ക്കാമെന്ന് തീരുമാനിച്ചതെന്നും സൈറ പറയുന്നു.

റഹ്മാന്‍ മികച്ചൊരു വ്യക്തിയാണ്. ലോകത്തിലെ തന്നെ മികച്ച വ്യക്തി. എന്റെ ആരോഗ്യപ്രശ്‌നങ്ങളാലാണ് ഞാന്‍ ചെന്നൈയില്‍ നിന്ന് പോന്നത്. ഇപ്പോള്‍ ചികിത്സയിലാണ്. റഹ്മാന്റെ ചെന്നൈയിലെ തിരക്കേറിയ ജീവിതത്തിനിടയില്‍ മക്കളെയും അദ്ദേഹത്തെയും ബുദ്ധിമുട്ടിക്കരുത് എന്നാണ് താന്‍ കരുതിയതെന്നും സൈറ വിശദമാക്കുന്നു.

അദ്ദേഹം എങ്ങനെയാണോ അത്തരത്തില്‍ തന്നെ ആയിരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കുക. അദ്ദേഹത്തിന് ആരുമായും ബന്ധമില്ല. ഞാനദ്ദേഹത്തെ വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു. തിരിച്ച് അദ്ദേഹവും എന്നെ സ്‌നേഹിക്കുന്നു. അതു കൊണ്ട് തന്നെ ഇല്ലാത്ത ആരോപണങ്ങള്‍ അവസാനിപ്പിക്കൂ എന്നാണ് സൈറ വീഡിയോയില്‍ പറയുന്നത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ റഹ്മാനും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!