

ദോഹ: വയനാട്ടില്‍ പ്രിയങ്കാഗാന്ധിക്ക് ലഭിച്ച അത്യുജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെ എം സി സിയും ഇന്‍കാസും സംയുക്തമായി വിജയാഘോഷം സംഘടിപ്പിച്ചു.

അല്‍തുമാമയിലെ കെ എം സി സി ആസ്ഥാനത്ത് ഇന്‍കാസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സിദ്ധീഖ് പുറായില്‍, കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു.

യു ഡി എഫ് ഖത്തര്‍ മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കിയും പായസം വിതരണം ചെയ്തും പ്രിയങ്കാഗാന്ധിക്കും യു ഡി എഫ് നേതൃത്വത്തിനും വയനാട്ടിലെ വോട്ടര്‍മാര്‍ക്കും അഭിവാദ്യമര്‍പ്പിച്ചു.
ഇന്‍കാസ് ഖത്തര്‍ ജനറല്‍ സെക്രട്ടരി ബഷീര്‍ തുവാരിക്കല്‍, യു ഡി എഫ് ഖത്തര്‍ തിരുവമ്പാടി മണ്ഡലം ചെയര്‍മാന്‍ ഇ എ നാസര്‍, കണ്‍വീനര്‍ കെ പി സഫുവാന്‍, ട്രഷറര്‍ ടി പി അബ്ബാസ്, ഇന്‍കാസ് മണ്ഡലം പ്രസിഡണ്ട് സൗബിന്‍ ഇലഞ്ഞിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

