

ദോഹ: അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ചിലെ എക്‌സിറ്റ് നമ്പര്‍ 32 മിസൈദ് റോഡില്‍ നിന്ന് അല്‍ വക്രയിലേക്കുള്ള റോഡ് താത്ക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ പ്രഖ്യാപിച്ചു.

അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കായി മെയ് 2 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ എട്ട് മണിക്കൂര്‍ ഈ അടച്ചിടല്‍ പ്രാബല്യത്തിലായിരിക്കും.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചിരിക്കുന്ന അടച്ചിടല്‍ സമയത്ത് മിസൈദ് റോഡില്‍ നിന്ന് അല്‍ വക്രയിലേക്ക് വരുന്ന റോഡ് ഉപയോക്താക്കള്‍ നേരെ യാത്ര തുടരാനും മാപ്പില്‍ കാണിച്ചിരിക്കുന്നതുപോലെ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാനും നിര്‍ദ്ദേശിക്കുന്നു.
