ഖത്തര്‍ എയര്‍വേയ്സ് അബഹയിലേക്ക് സര്‍വീസ് തുടങ്ങി

Web Desk
1 Min Read

ദോഹ: ഖത്തര്‍ എയര്‍വേയ്സ് ഈ വര്‍ഷം ആദ്യത്തെ പുതിയ ലക്ഷ്യസ്ഥാനത്തേക്ക് സര്‍വീസ് ആരംഭിച്ചു. സൗദി അറേബ്യയിലെ അബഹയിലേക്കാണ് സര്‍വീസ് ആരംഭിച്ചത്. ഇതോടെ സൗദി അറേബ്യയിലെ 11-ാമത്തെ ലക്ഷ്യസ്ഥാനത്തേക്കാണ് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നത്.

city exchange

വ്യാഴാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ഖത്തര്‍ എയര്‍വെയ്‌സ് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുക. 170ലധികം ലക്ഷ്യസ്ഥാനങ്ങളുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ വിപുലമായ ആഗോള ശൃംഖലയില്‍ തടസ്സമില്ലാത്ത കണക്റ്റിവിറ്റിയാണ് പുതിയ സര്‍വീസ് വാഗ്ദാനം ചെയ്യുന്നത്.

അബഹയ്ക്ക് പുറമേ അല്‍ഉല, ദമ്മാം, ജിദ്ദ, മദീന, നിയോം, കാസിം, റിയാദ്, തബൂക്ക്, തായിഫ്, യാന്‍ബു എന്നിവയാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ സൗദി അറേബ്യയിലെ ലക്ഷ്യങ്ങള്‍.

സൗദി അറേബ്യയ്ക്കും ദോഹയ്ക്കമിടയില്‍ പ്രതിവാരം 140-ലധികം സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്‍ജിനിയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. ആഴ്ചയില്‍ 36,000-ത്തിലധികം യാത്രക്കാരെയാണ് ഈ സര്‍വീസുകള്‍ വഹിക്കുന്നത്.

- Advertisement -
Ad image

വ്യാഴം, ശനി ദിവസങ്ങളിലാണ് ദോഹ- അബഹ വിമാന സര്‍വീസ് നടത്തുന്നത്. ദോഹയില്‍ നിന്നും രാവിലെ 8.35ന് പുറപ്പെടുന്ന വിമാനം 11.15ന് അബഹയിലെത്തും. തുടര്‍ന്ന് അബഹയില്‍ നിന്നും 12.15ന് പുറപ്പെട്ട് ഉച്ചക്ക് 2.45ന് ദോഹയില്‍ തിരികെയെത്തും.

Share This Article
Leave a Comment
error: Content is protected !!