Featured
നൈജീരിയയിലെ യെലെവാട്ട ഗ്രാമത്തിനെതിരായ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

ദോഹ: നൈജീരിയയിലെ ബെനു സംസ്ഥാനത്തെ യെലെവാട്ട ഗ്രാമത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു.


ഉദ്ദേശ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ അക്രമം, ഭീകരത, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിരസിക്കുന്ന ഖത്തറിന്റെ നിലപാട് പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

ഇരകളുടെ കുടുംബങ്ങള്‍ക്കും നൈജീരിയന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.


