ഗ്രാന്‍ഡ് മാള്‍ മെക്കയിന്‍സ് നാലാം വാര്‍ഷികവും ഈദ് പ്രമോഷനും

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെക്കയിന്‍സ് സ്റ്റോറില്‍ നാലാം വാര്‍ഷിക ആഘോഷങ്ങള്‍ ആരംഭിച്ചു. നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 24 ഞായറാഴ്ച 4 റിയാലിന് നിരവധി ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക ഹവേര്‍ലി ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.

city exchange

ഗ്രാന്‍ഡ് മാളിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഈദ് പ്രമോഷനും പുരോഗമിക്കുകയാണ്. ഗാര്‍മെന്റ്‌സ്, മെന്‍സ് ആന്റ് ലേഡീസ് ഫാഷന്‍, കിഡ്‌സ് ഡ്രസ് വിഭാഗങ്ങളിലായി നിരവധി കളക്ഷനുകള്‍ പ്രത്യേക വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഓഫറുകള്‍ക്കും പുറമെ 50 റിയലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് 10 പുതിയ മോഡല്‍ ഹ്യൂണ്ടായ് ആക്‌സന്റ് കാറും 100,000 റിയാലിന്റെ ക്യാഷ് പ്രൈസും നേടാനുള്ള അവസരവും ഉണ്ട്.

ഖത്തറിലെ ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ മനസിലാക്കി കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച ആനുകൂല്യങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. മറ്റ് ഔട്ട്‌ലെറ്റുകളിലും സമാനമായ വാര്‍ഷിക പരിപാടികള്‍ സംഘടിപ്പിച്ച് ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ മികച്ച വിലയില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!