

ദോഹ: ഖത്തറില്‍ മാര്‍ച്ച് 16ന് 88 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ള 83 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും യാത്ര ചെയ്തെത്തിയ അഞ്ചു പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനകം 116 പേരാണ് കോവിഡ് മുക്തരായത്. ഈ സമയത്തിനകം ആരും മരിക്കുകയോ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഖത്തറില്‍ കോവിഡ് ബാധിച്ച് ഇതുവരെയായി 677 പേരാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ മൂന്നു പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനകം ഒരാളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 27 പേര് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

