ഇന്ത്യയിലെ ആദ്യ എ ഐ സിനിമ ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ ടെറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

Web Desk
1 Min Read

മാഹി: പ്രശസ്ത ഇന്‍ഫ്‌ലുവന്‍സറും ബിഗ് ബോസ് താരവുമായ അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.

city exchange

ഇന്ത്യയിലെ തന്നെ ആദ്യ എ ഐ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. മാഹി റിറ്റ്‌സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് എം പി പോസ്റ്റര്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ എം മുകുന്ദന്‍, യുനിസിയോ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, രമേശ് പറമ്പത്ത് എം എല്‍ എ, വി എം ഇബ്രാഹിം, എന്‍ പി ഉല്ലേഗ്, ശിഹാബുദ്ധീന്‍ പൊയ്തുംകടവ്, പ്രദീപ് ചൊക്ലി, കെ പി ശ്രീശന്‍, ഇ എം അഷറഫ്, സോമന്‍ പന്തക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

അപര്‍ണ്ണയെ കൂടാതെ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നു. നിലവില്‍ ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപര്‍ണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയില്‍ കേന്ദ്ര കഥാപാത്രമായും ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപര്‍ണ.

നിര്‍മ്മാതാവ് മന്‍സൂര്‍ പള്ളൂരും സംവിധായകന്‍ ഇ എം അഷ്‌റഫും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ പ്രധാന അഭിനേതാക്കളായ കഥാപാത്രങ്ങളെ ഉള്‍ക്കൊളിച്ച മോഷന്‍ പോസ്റ്റര്‍ ഏറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

- Advertisement -
Ad image

സുബിന്‍ എടപ്പകത്ത് ആണ് സഹ നിര്‍മ്മാതാവ്. ഡി ഒ പി: സജീഷ് രാജ്, മ്യൂസിക്: യുനിസിയോ, പശ്ചാത്തല സംഗീതം: റോണി റാഫേല്‍, എഡിറ്റര്‍: ഹരി ജി നായര്‍, ഗാനരചന: പ്രഭാവര്‍മ്മ, മന്‍സൂര്‍ പള്ളൂര്‍, രാജു ജോര്‍ജ്, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!