അന്താരാഷ്ട്ര ജലാതിര്‍ത്തി ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലക്കെതിരെ ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലയ്ക്കെതിരെ ഇസ്രയേല്‍ നടത്തിയ പുതിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിനും മാനവിക മൂല്യങ്ങള്‍ക്കും സമുദ്രസുരക്ഷാ മാനദണ്ഡങ്ങള്‍ക്കും നേരെയുള്ള ഗുരുതര ലംഘനമാണെന്നും ഗാസയ്ക്കെതിരായ അന്യായ ഉപരോധത്തിന്റെ തുടര്‍ച്ചയാണെന്നും ഖത്തര്‍ വ്യക്തമാക്കി.

city exchange

ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവനയില്‍ പ്രതിരോധമില്ലാത്ത ഫലസ്തീന്‍ ജനതയ്ക്കെതിരായ ഇസ്രയേല്‍ അധിനിവേശത്തിന്റെ തുടര്‍ച്ചയായ അതിക്രമങ്ങളും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് ഗാസയിലെയും അധിനിവേശ പ്രദേശങ്ങളിലെയും മാനവിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.

ഗാസയിലെ ദുരിതാവസ്ഥ ഇതിനകം അതീവ ഗുരുതരമാണെന്നും നിലവിലെ നടപടികള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ശക്തമായ ഇടപെടല്‍ നടത്തി അതിര്‍ത്തി കവാടങ്ങള്‍ തുറക്കാനും മാനവിക സഹായ വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കാനും ഫലസ്തീന്‍ ജനതയ്ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനും ഇസ്രയേലിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ല പിടിച്ചെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ഉടന്‍ നിബന്ധനകളില്ലാതെ മോചിപ്പിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!