മന്ത്രിസഭയ്ക്ക് അഭിവാദ്യങ്ങളും പായസ വിതരണവും

Web Desk
1 Min Read

പയ്യന്നൂര്‍: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയ്ക്ക് രാമന്തളി ശാഖാ മുസ്ലിം ലീഗ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

city exchange

ആഹ്ലാദ സൂചകമായി ആക്ടിംഗ് പ്രസിഡണ്ട് യു അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ പായസ വിതരണവും നടത്തി. തെക്കെ കൊവ്വലിലും വടക്കെ കൊവ്വലിലും പായസ വിതരണം സംഘടിപ്പിച്ചു. സത്യപ്രതിജ്ഞ കാണാന്‍ ആസ്ഥാനത്ത് പ്രവര്‍ത്തകരും തടിച്ചുകൂടി.

പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് കെ കെ അശ്റഫ്, വൈസ് പ്രസിഡണ്ട് പി എം ലത്വീഫ്, മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി പി സുലൈമാന്‍ ഹാജി, കോച്ചന്‍ അബ്ദുല്ല, ഓ എം അബ്ദുല്‍ സലാം, ചിറയില്‍ അശ്‌റഫ്, വി വി അബ്ദുല്‍ സലാം, പി കെ ഫസീല്‍, എന്‍ പി ഇസ്ഹാഖ്, കെ പി ജമാല്‍, കരപ്പാത്ത് ഇസ്മായില്‍, സി കെ ഖാലിദ്, മടക്കാല്‍ ഇബ്രാഹിം, ആര്‍ എം വൈ സി നേതാക്കളായ പി കെ ഹസ്സന്‍, ഹസ്സന്‍ കുഞ്ഞഹമ്മദ്, പി പി ബഷീര്‍ തുടങ്ങിയവര്‍ നേരത്തെ ഇടം പിടിച്ചിരുന്നു. നേതാക്കളും പ്രവര്‍ത്തകരും അന്യോന്യം വിജയാഹ്ലാദം പങ്കിട്ടു.

TAGGED:
Share This Article
Leave a Comment
error: Content is protected !!