തന്നെ പുറത്താക്കിയതില്‍ ഇന്ത്യക്ക് സന്തോഷമെന്ന് ഇമ്രാന്‍ഖാന്‍

Web Desk
1 Min Read

ഇസ്ലാമാബാദ്: പ്രധാനമന്ത്രി സ്ഥാനത്തു നിന്നും തന്നെ പുറത്താക്കിയതില്‍ ഇന്ത്യയും ഇസ്രായേലും ആഘോഷിക്കുകയാണെന്ന് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. തെരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

city exchange

തന്നെ പുറത്താക്കിയതില്‍ ഇന്ത്യക്കുള്ള സന്തോഷത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നെ പുറത്താക്കിയതിന് പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്ന് അമേരിക്കയെ കുറ്റപ്പെടുത്തി നടത്തിയ പ്രസ്താവന ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെതിരെ സമരം നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം അവിശ്വസ പ്രമേയത്തിലൂടെ തന്നെ പുറത്താക്കാന്‍ അമേരിക്ക ഗൂഡാലോചന നടത്തിയെന്ന ഇമ്രാന്‍ ഖാന്റെ ആരോപണം സൈന്യം തള്ളി. അമേരിക്കയുടെ ഉപദേശം മറികടന്ന് താന്‍ റഷ്യ സന്ദര്‍ശിച്ചതിനാണ് തന്നെ പുറത്താക്കാന്‍ അമേരിക്ക പിന്തുണ നല്‍കിയതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. അമേരിക്കയും ഇമ്രാന്റെ ആരോപണം തള്ളിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!