

തിരുവനന്തപുരം: വിഷുക്കൈനീട്ടം കൊടുത്ത് കാലു പിടിപ്പിച്ച് വിവാദത്തിലായ സുരേഷ് ഗോപി അടുത്ത വിവാദത്തിന് തയ്യാറെടുത്തു. അമ്മയില്‍ കൈനീട്ടം നല്കുമെന്നും ആരെയെങ്കിലും ഇത് ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ അവര്‍ പോയി ചാകട്ടെയെന്നുമാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.
മെയ് ഒന്നാം തിയ്യതി സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ വനിതാ സംഗമത്തില്‍ താന്‍ കൈനീട്ടം നല്കുമെന്നാണ് സുരേഷ് ഗോപിയുടെ പ്രഖ്യാപനം.

ഒരാഴ്ചക്കാലം കൂടി കൈനീട്ടവിതരണം തുടരുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. ഉത്തരേന്ത്യന്‍ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കൈനീട്ടം നല്‍കുന്നതില്‍ തന്റേതായി പ്രത്യേകം ഓപ്പറേഷന്‍ ഒന്നും ഇല്ല. കാലാകാലങ്ങളായി ചെയ്തുവരുന്ന ആചാരമാണിതെന്നും സുരേഷ് ഗോപി പറഞ്ഞു.

താനിത് ദൈവികമായി ചെയ്തതാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. കഴിഞ്ഞ വര്‍ഷവും വിഷു കൈനീട്ടം നല്‍കിയിരുന്നെന്നും ഇത്തവണ രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കി നേരെ തൃശൂരിലേക്കാണ് വന്നതെന്നും വിഷുവാരം ആഘോഷിക്കാം എല്ലാവര്‍ക്കും കൈനീട്ടം കൊടുക്കാം എന്ന് തീരുമാനിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയപ്പോള്‍ തന്റെ ലെറ്റര്‍ ഹെഡില്‍ അപേക്ഷ വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും തുടര്‍ന്ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ് കൈനീട്ടത്തിനായി മാറ്റിവെച്ചുവെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

