ഷോപ്പിംഗ് ഉത്സവവുമായി വമ്പന്‍ വിലക്കിഴിവില്‍ മിഡ്‌നൈറ്റ് സെയില്‍ പ്രഖ്യാപിച്ച് കൊച്ചി ലുലു മാള്‍

Web Desk
1 Min Read

കൊച്ചി: ഷോപ്പിങ് ഉത്സവം സമ്മാനിച്ച് വമ്പന്‍ വിലക്കിഴിവുമായി കൊച്ചി ലുലു മാള്‍. മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ഫ്‌ളാറ്റ് 50 സെയില്‍ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്.

city exchange

പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങി എന്തും 50 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാം. ജനുവരി 4 മുതല്‍ 7 വരെ നാല് ദിവസത്തേക്കാണ് ബിഗ് ഡേ ഫ്‌ലാറ്റ് 50 സെയില്‍. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്റ്റ് എന്നിവിടങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ഗ്രോസറി തുടങ്ങിയവ പകുതി വിലയ്ക്ക് പര്‍ച്ചേസ് ചെയ്യാം. ഇതിന്റെ ഭാഗമായി ലുലു സ്റ്റോറുകള്‍ രാവിലെ എട്ടു മണി മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെയുണ്ടാകും. ആറു മുതല്‍ ഓഫര്‍ അവസാനിക്കുന്ന എട്ടാം തിയ്യതി രാവിലെ രണ്ടു മണി വരെ നോണ്‍ സ്റ്റോപ്പായി 41 മണിക്കൂര്‍ ലുലു സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

എല്ലാ ഫാഷന്‍ പ്രേമികള്‍ക്കും ലുലു പതിവുപോലെ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ അവതരിപ്പിക്കുന്നുണ്ട്. മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങള്‍ ലുലു ഫാഷന്‍ സ്റ്റോറില്‍ നിന്ന് 50 ശതമാനം വരെ കിഴിവില്‍ സ്വന്തമാക്കാം. ജനുവരി ഒന്നു മുതല്‍ 21 വരെയാണ് ഈ ഓഫര്‍. നിരവധി ബ്രാന്‍ഡുകളാണ് ഈ വിലക്കുറുവിന്റെ ഉത്സവത്തില്‍ ഭാഗമാകുന്നത്. ലോകോത്തര ബ്രാന്‍ഡുകളുടെ ടെക് ഗാഡ്ജറ്റുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയാണ് ലുലു കണക്റ്റ് സജ്ജമാക്കിയിരിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ബാഗുകള്‍, പാദരക്ഷകള്‍, കായികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍ വരെ വിലക്കുറവില്‍ ലഭ്യമാക്കുന്നു.

ബ്രൈഡല്‍ സങ്കല്‍പ്പങ്ങളുടെ ആകര്‍ഷകമായ കളക്ഷനുകളുള്ള ലുലു സെലിബ്രേറ്റിലും ഈ ഓഫറുകള്‍ ലഭ്യമാണ്. കൂടാതെ, ലുലു ഫണ്‍ടൂറയിലും കുട്ടികള്‍ക്കായി പ്രത്യേക ഓഫറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലുലുവിന്റെ ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് വഴിയും http://www.luluhypermarket.in ഓര്‍ഡുകള്‍ ലഭ്യമാണ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!