ചെസ്സ് ഇന്‍ സ്‌കൂള്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജില്‍

Web Desk
1 Min Read

ഇരിഞ്ഞാലക്കുട: ചെസ്സ് രംഗത്തെ പ്രതിഭകളെ കണ്ടെത്താന്‍ വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ അഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചെസ്സ് ഇന്‍ സ്‌കൂള്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 27, 28 തിയ്യതികളില്‍ കോളേജില്‍ നടക്കും. ആറു വയസു മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും.

city exchange

ഒക്ടോബര്‍ 28നു സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലെ ടീം ചാമ്പ്യന്‍ഷിപ്പുകള്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ 2023 നവംബര്‍ 11ന് എറണാകുളത്തു നടക്കുന്ന സംസ്ഥാനതല ചെസ്സ് ഇന്‍ സ്‌കൂള്‍ മത്സരത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിക്കും.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാനൂറോളം മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന് സംഘടക സമിതിക്ക് വേണ്ടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് കെ ജേക്കബ്, തൃശൂര്‍ ജില്ലാ ചെസ്സ് ഫെഡറേഷന്‍ ഭാരവാഹിയായ ഐ എ പീറ്റര്‍ ജോസഫ്, കോളേജ് ഡീന്‍ ഡോ. ജോബിന്‍ എം വി, കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആര്‍ വിഷ്ണു രാജ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 93877 26873 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!