സാഹിത്യ നോബേല്‍ യോന്‍ ഫോസെയ്ക്ക്

Web Desk
1 Min Read

സ്റ്റോക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കി നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെ. ഫോസെയുടെ നാടകങ്ങളും ഗദ്യങ്ങളും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയെന്ന പരാമര്‍ശത്തോടെയാണ് അക്കാദമി സെക്രട്ടറി മാറ്റ്‌സ് മാം പുരസ്‌കാരം പ്രഖ്യാപിച്ചത്.

city exchange

മനുഷ്യസഹജമായ ജിജ്ഞാസയും പരസ്പര വിരുദ്ധമായ വികാരങ്ങളെയെല്ലാം ആഴത്തില്‍ അടയാളപ്പെടുത്തിയവയാണ് ഫോസിന്റെ രചനകളെന്നും അക്കാദമി പറഞ്ഞു.

അറുപത്തിനാലുകാരനായ ഫോസെ1950ല്‍ നോര്‍വേയിലാണ് പിറന്നത്. ഇതു വരെ 40 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ നിരവധി ലേഖനങ്ങള്‍, കവിതകള്‍, നോവലുകള്‍, ബാലസാഹിത്യം, തര്‍ജമ എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. 1983ല്‍ പുറത്തിറങ്ങിയ റെഡ്, ബ്ലാക്ക് എന്ന നോവലാണ് ആദ്യമായി രചിച്ചത്. ബോട്ട് ഹൗസ്, മെലങ്കളി, സെപ്‌റ്റോളജി എന്നീ പുസ്തകങ്ങള്‍ പ്രശസ്തമാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാഹിത്യ നൊബേല്‍ നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഫോസെ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണോക്‌സിനായിരുന്നു സാഹിത്യ പുരസ്‌കാരം. 11 മില്യണ്‍ സ്വീഡിഷ് ക്രോണറാണ് പുരസ്‌കാര തുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!