കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ കൂട്ടായ്മ: അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

നെടുമ്പാശ്ശേരി: കോര്‍പറേറ്റുകളുടെ കൂട്ടായ്മയാണ് കേന്ദ്ര സര്‍ക്കാരെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ. ഇലക്ഷന്‍ വരുമ്പോള്‍ ഇന്ധന- പാചക വാതകങ്ങളുടെ വില കുറക്കുകയും ഇലക്ഷന് ശേഷം പലിശ അടക്കം വില വര്‍ധിപ്പിക്കുകയും ചെയ്യുന്ന ബി ജെ പി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് പിന്മാറണം. ഇന്ധന പാചക വാതക വിലവര്‍ധനവിനെതിരെ എ ഐ സി സിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യ വ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ചെങ്ങമനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

പ്രസിഡന്റ് ഷെരീഫ് ഹാജി അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ എം ജെ ജോമി, അഡ്വ. പി ബി സുനീര്‍, പഞ്ചായത്ത് പ്രസിഡന്റ് സെബാ മുഹമ്മദലി, ദിലീപ് കപ്രശ്ശേരി, അബ്ദുല്‍ റഷീദ്, ജെര്‍ലി കപ്രശ്ശേരി, കെ എച്ച് കബീര്‍, നൗഷാദ് പാറപ്പുറം, അന്‍വര്‍ പുറയാര്‍, ഷാജന്‍ എബ്രഹാം, പി നാരായണന്‍, ഷംസു പുറയാര്‍, ശ്രീദേവി മധു, അമ്പിളി അശോകന്‍, സരള മോഹനന്‍, ശശി തോമസ്, നഹാസ്, സെബാസ്റ്റ്യന്‍, സജീന്ദ്രന്‍ പുതുവാശ്ശേരി എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!