NEWS
കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം; മന്ത്രിമാര്‍ അടിയന്തരമായി രാജിവെക്കണം: മുഹമ്മദ് ഷിയാസ്

കൊച്ചി: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടം സര്‍ക്കാരിന്റെ അനാസ്ഥ മൂലമെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മന്ത്രിമാരായ വി എന്‍ വാസവനും വീണ ജോര്‍ജ്ജും അപകട സ്ഥലത്ത് വന്ന് നിരുത്തരവാദപരമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഈ മന്ത്രിമാരും സര്‍ക്കാരുമാണ് അവിടെയുണ്ടായ മരണത്തിന്റെ ഉത്തരവാദികള്‍. ഒരു അപകടം നടക്കുമ്പോഴും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമോയെന്ന ചിന്ത മാത്രമായിരുന്നു മന്ത്രിമാര്‍ക്കുണ്ടായിരുന്നത്. ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് ഈ സര്‍ക്കാര്‍ നല്‍കുന്നത്. മന്ത്രിമാര്‍ അടിയന്തരമായി രാജി വച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഡി സി സി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധം എം ജി റോഡ് ഉപരോധത്തിലേക്ക് എത്തിയിരുന്നു.


പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ ഐ കെ രാജു, ടോണി ചമ്മണി, എം ആര്‍ അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, പോളച്ചന്‍ മണിയങ്കോട്, അബ്ദുല്‍ ലത്തീഫ്, എന്‍ ആര്‍ ശ്രീകുമാര്‍, ബാബു പുത്തനങ്ങാടി, എം പി ശിവദത്തന്‍, അജിത്ത് അമീര്‍ ബാവ, സിജോ ജോസഫ്, വിജു ചുളക്കന്‍, സനല്‍ നെടിയത്തറ, പി പി ജേക്കബ്, കെ ജി ഡോണോ, ആന്റണി പൈനുംതറ, റാഷിദ് ഉള്ളമ്പിള്ളി, എം ജി അരിസ്റ്റോട്ടില്‍, മനു ജേക്കബ്, സഞ്ജയ് ജയിംസ്, ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, ജര്‍ജസ് ജേക്കബ്, സീന ടീച്ചര്‍, ഷീജ പടിപ്പുരക്കല്‍, ഷീജ സുധീര്‍, ജിസ്മി ജെറാള്‍ഡ്, ശോഭ, പി എ സഗീര്‍, പി പി അവറാച്ചന്‍, മിന്ന വിവേര, സകീര്‍ തമ്മനം, രജനി മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


