

കൊച്ചി: അന്താരാഷ്ട്ര ന്യൂട്രീഷണല്‍ ആന്റ് പാരിസ്ഥിക മെഡിസിന്‍ കോണ്‍ഫറൻസ് നെംകോണ്‍ പന്ത്രണ്ടാം എഡിഷന്‍ കൊച്ചി റമദാ റിസോര്‍ട്ടില്‍ ആഗസ്റ്റ് 27, 28 തിയ്യതികളില്‍ നടക്കും. സൗഖ്യാ ഫൗണ്ടേഷന്‍ മൈസൂര്‍ സര്‍വ്വകലാശാലയുമായും സിന്തൈറ്റ് ഗ്രൂപ്പിന്റെ നറ്റ്ക്സ്ട്രയുമായും ചേർന്നാണ് നെംകോണ്‍ 2022 സംഘടിപ്പിക്കുന്നത്.

ക്യാന്‍സര്‍ ചികിത്സയ്ക്കും പ്രതിരോധത്തിനും എപിജെനറ്റിക് ചികിത്സാ രീതി, കുടുംബ ഡോക്ടറും ആരോഗ്യ പരിചരണവും, ജീവിത ശൈലി രോഗ നിവാരണത്തിനായി മെറ്റബോളിക് ചികിത്സ, ആരോഗ്യ രംഗത്തെ നൂതന ചികിത്സാ രീതികളും പ്രവണതകളും, മനസ്, മസ്തിഷ്ക്കം, ഗട്ട് എന്നിവയ്ക്ക് ആരോഗ്യത്തിലുള്ള സ്ഥാനം തുടങ്ങിയ മാനവരാശിക്ക് വരും കാലത്ത് ഏറെ പ്രയോജനകരമാകുന്ന വിഷയങ്ങളാണ് നെംകോണ്‍ 2022 ൽ അവതരിപ്പിക്കുക.ഡോ. എ ശ്രീകുമാർ, ഡോ.ഇയാന്‍ ബ്രൈറ്റ്ഹോപ്പ്, ഡോ. മൈക്കേല്‍ ഒസിയെക്കി, ഡോ. ലിറോയ് റിബല്ലോ, പ്രൊഫ. ഡോ. ഉഷി മോഹന്‍ദാസ്, ഡോ. പി കെ ശശിധരന്‍, ഡോ. മിലി ഷാ, ഡോ. സുനിത കൗര്‍, ഡോ. ലെന്നി ഡികോസ്റ്റ, ഡോ. പതന ടെൻഗുമ്നായ്, ഡോ. എസ് എസ് സിബിയ, ഡോ. സുരേഷ് ഷോട്ടം, ഡോ. ജി എന്‍ രമേശ്, പ്രൊഫ. ജി ഹേമന്ത കുമാര്‍, ഡോ. പ്രവീണ്‍ സക്സേന, പ്രൊഫ. ഡോ. എസ് എന്‍ ഹെഗ്ഡേ, ഡോ. ആനന്ദ് കുമാര്‍, ഡോ. രംഗപ്പ, ഡോ. പരംജിത് കൗര്‍, ഡോ. അര്‍ഷാദ് തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജ്ജിച്ച ചികിത്സകരാണ് നെംകോണ്‍ കോണ്‍ഫറന്‍സില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 81370 33177 എന്ന നമ്പറിൽ ബന്ധപ്പെടുക.
