ദമാമില്‍ കൊവിഡ് ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു

Web Desk
0 Min Read

ജിദ്ദ: സൗദിയിലെ ദമാമില്‍ കൊവിഡ് ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു. രാമക്കല്‍മേട്ട് കല്ലാര്‍പട്ടണം കോളനിയില്‍ പനവിളയില്‍ കോമളന്‍ കുട്ടപ്പന്‍(58) ആണ് മരിച്ചത്. 35 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് കോണ്‍ട്രാക്റ്റ് ജോലി ചെയ്തുവരികയായിരുന്നു. ഇടുക്കിയിലെ രാമക്കല്‍മേട് ലിമോണ്‍ റിസോര്‍ട്സ് ഉടമ കൂടിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: സരിഗ, സരിന്‍. മരുമകന്‍: രാഹുല്‍.

city exchange
Share This Article
Leave a Comment
error: Content is protected !!