
ദോഹ: അഡ്രസ് ഗേറ്റ് വേ ബിസിനസ് സര്‍വീസിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ മെഗാ റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയിക്ക് 2026 മോഡല്‍ ചെറി അരിസോ കാര്‍ സമ്മാനിച്ചു. ഡി റിങ് റോഡിലെ അഡ്രസ് ഗേറ്റ് വേ ഓഫീസില്‍ നടന്ന ചടങ്ങില്‍ അഡ്രസ് ഗേറ്റ് വേ ടീം അംഗങ്ങള്‍ ചേര്‍ന്ന് കാറിന്റെ താക്കോല്‍ കൈമാറി.

തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ നിഷാദ് ബാലകൃഷ്ണന് ആണ് നറുക്കെടുപ്പില്‍ വിജയി ആയത്. കഴിഞ്ഞ 20 വര്‍ഷമായി ഖത്തര്‍ പ്രവാസിയായ നിഷാദ് 2022 മുതല്‍ ബിസിനസ് രംഗത്ത് സജീവമാണ്. വിക്ട്രസ്, എഐസിഎ, മോഡുലാര്‍ എന്നീ മൂന്നു കമ്പനികളുടെ ഉടമയാണ്.

പി ആര് ഒ സേവനങ്ങള്‍ തുടങ്ങി കമ്പനി ഫോര്മേഷന് ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷമായി ഖത്തറില്‍ സജീവമായ അഡ്രസ് ഗേറ്റ് വേയുടെ പത്താം വാര്‍ഷിക പ്രമോഷന് ഓഫര്‍ ജൂണിലാണ് ആരംഭിച്ചത്.
ഖത്തറില്‍ ആദ്യമായാണ് കമ്പനി ഫോര്മേഷന് സേവന രംഗത്ത് ഉപഭോക്താക്കള്‍ക്കായി റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പ് നടത്തുന്നത്.
ജൂണ്‍ 20 മുതല്‍ നവംബര്‍ 20 വരെയുള്ള കാലയളവില്‍ അഡ്രസ് ഗേറ്റ് വേയുടെ സേവനങ്ങള്‍ സ്വീകരിച്ചവരില്‍ റാഫിള്‍ കൂപ്പണ്‍ യോഗ്യത നേടിയവര്‍ക്കായി നടത്തിയ നറുക്കെടുപ്പില്‍ ആണ് നിഷാദ് ബാലകൃഷ്ണന് വിജയിച്ചത്. വാണിജ്യ, വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്.

