

ദോഹ: ഖത്തര്‍ മലയാളികളുടെ പ്രമുഖ സംഘടനയായ ക്യു മാറ്റ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. കാലിക്കറ്റ്നോട്ടുബുക്ക് റസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്ന പൊതുയോഗത്തില്‍ അബ്ദുല്‍ കാദര്‍ പുതിയ വീട്ടില്‍ പ്രാര്‍ഥനാ സന്ദേശം നല്‍കി. പ്രസിഡന്റ് ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു.

ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ത്തുവെച്ച് ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങാമെന്ന് ഷറഫ് പി ഹമീദ് അംഗങ്ങളെ ഓര്‍മ്മപ്പെടുത്തി. ചടങ്ങില്‍ ഖത്തര്‍ അമീര്‍ശൈഖ് തമീം ഫുടബോള്‍ ഇതിഹാസം മെസ്സിക്ക് സമ്മാനിച്ച ലോക ശ്രദ്ധ പിടിച്ചു പറ്റിയ ബിഷ്ത് തയ്യാറാക്കിയ നാട്ടുകാരനും ക്യു മാറ്റ് അംഗവുമായഅബ്ദുല്‍ കാദര്‍ കടയിലിനെപുരസ്‌കാരം നല്‍കി ആദരിച്ചു.

ജനറല്‍ സെക്രട്ടറി കെ ജി റഷീദ്, ട്രഷറര്‍ഹാരിസ് അബ്ബാസ്, അബ്ദുല്‍ നാസര്‍ കരീം, ആരിഫ് കാസിം, സലിം നാലകത്ത്, റഹീസ് സഗീര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഷറഫ് പി ഹമീദ് (പ്രസി), ഷൈദാജ് (വൈസ് പ്രസി), കെ ജി റഷീദ് (ജന സെക്ര), ഹാരിസ് അബ്ബാസ്, ഷഹീര്‍ അഹമ്മദ് (ട്രഷ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
എം കെ ഷഹീര്‍ അഹമ്മദ്, യൂസുഫ് പി ഹമീദ്, അബ്ദുല്‍ അസീസ് മഞ്ഞിയില്‍, അബ്ദുല്‍ കാദര്‍ പുതിയ വീട്ടില്‍, സലിംനാലകത്ത്, ആരിഫ് കാസിം, സമീര്‍ പാലപ്പറമ്പില്‍, അനസ് ഉമ്മര്‍, ഫെബിന്‍ പരീദ്, ശിഹാബ് ആര്‍ കെ, ഷാഹിദ് ഹുസൈന്‍, റെഷാദ് ഖുറൈശി, ഷറഫു കെ എസ്, ഫൈസല്‍ കരീം, അബു മുഹമ്മദ് മോന്‍,റഷീദ് ഖാലിദ്, തൗഫീഖ് താജുദ്ധീന്‍, ഇര്‍ഷാദ് ഇസ്മായില്‍, ഷാഹുല്‍ ഹുസൈന്‍, ഫിറോസ് അഹമ്മദ്, ജാസിം ഹനീഫ, അനീസ് അബ്ബാസ്, ഷബീര്‍ അഹമ്മദ്, അലി നാലകത്ത്, റഹീസ് സഗീര്‍, ജാഫര്‍ ഉമ്മര്‍, ഫൈസല്‍ അബൂബക്കര്‍, എന്നിവരടങ്ങുന്നതാണ് 31 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി.

