ലോക മാനവിക ദിനത്തില്‍ ചുവപ്പില്‍ മുങ്ങി ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

Web Desk
1 Min Read

ദോഹ: ലോക മാനവിക ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചുവപ്പ് പ്രകാശത്തില്‍ അലങ്കരിച്ചു. ഓഗസ്റ്റ് 19ന് ആചരിച്ച ലോക മാനവിക ദിനത്തോടനുബന്ധിച്ചാണ് സ്ഥാപനങ്ങളുടെ പ്രധാന കെട്ടിടങ്ങള്‍ ചുവപ്പ് നിറത്തില്‍ പ്രകാശിപ്പിച്ചത്.

city exchange

ലോകമെമ്പാടുമുള്ള മാനവിക പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും മനുഷ്യ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ദിനമാണ് ലോക മാനവിക ദിനം.

ദിനാചരണത്തിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആസ്ഥാന കെട്ടിടം ചുവപ്പ് നിറത്തില്‍ പ്രകാശിപ്പിച്ചു. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) സബാഹ് അല്‍ അഹമ്മദ് കോറിഡോറും ചുവപ്പ് നിറത്തില്‍ പ്രകാശിപ്പിച്ചു. ലോകമെമ്പാടുമുള്ള ഖത്തറിന്റെ ശ്രദ്ധേയമായ മാനവിക പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനും ഐക്യദാര്‍ഢ്യത്തിന്റെയും മാനവിക സേവനത്തിന്റെയും മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാന കെട്ടിടവും ചുവപ്പ് നിറത്തില്‍ പ്രകാശിപ്പിച്ചു. മാനവിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും സേവനങ്ങളെ ആദരിക്കുന്നതിനൊപ്പം, മനുഷ്യരാശിക്കായുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തിന്റെ പ്രാധാന്യം അംഗീകരിക്കുന്നതിനുമായിരുന്നു നടപടി.

- Advertisement -
Ad image

ആഭ്യന്തര സുരക്ഷാ സേനയായ ലെഖ്വിയയും ലോക മാനവിക ദിനാചരണത്തില്‍ പങ്കുചേര്‍ന്ന് തങ്ങളുടെ പ്രധാന കെട്ടിടം ചുവപ്പ് നിറത്തില്‍ പ്രകാശിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!