

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ 30 വര്‍ഷത്തെ നാഴികക്കല്ല് പരിപാടിയില്‍ പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മോസ ബിന്‍ത് നാസറും പങ്കെടുത്തു.

അല്‍ ഷഖബില്‍ നടന്ന 30-ാം വാര്‍ഷികാഘോഷത്തില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്സണും സി ഇ ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍ താനിയും മന്ത്രിമാരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു.

ഖത്തറിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണ് ആഘോഷിക്കുന്നതെന്നും മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷമായിരുന്നു 1995-ല്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍, സയന്‍സ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എന്നിവയുടെ രൂപീകരണത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നതെന്ന് ശൈഖ മോസ ബിന്‍ത് നാസര്‍ പറഞ്ഞു.
അഭൂതപൂര്‍വമായ പദ്ധതി ആരംഭിക്കുന്നതിന് പിന്തുണ നല്‍കിയ പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയോടുള്ള നന്ദിയോടെയാണ് ശൈഖ മോസ പ്രസംഗം ആരംഭിച്ചത്.

