
ദോഹ: ദീര്‍ഘകാലമായി ഖത്തറിലെ പ്രവാസിയും ഫ്രന്റ്‌സ് ഓഫ് കോഴിക്കോടിന്റെ (ഫോക്ക്) വനിതാ വിഭാഗം എക്‌സിക്യുട്ടീവ് അംഗവുമായ രോഷ്‌നി ഷബിന്ദിന് ഫോക്ക് ഭാരവാഹികള്‍ യാത്രയയപ്പ് നല്‍കി.

പ്രസിഡണ്ട് കെ കെ ഉസ്മാന്‍, സെക്രട്ടറി രഞ്ജിത് ചാലില്‍, ഫരീദ് തിക്കോടി, എം വി മുസ്തഫ, ബിജു കൈവേലി, റിയാസ് ബാബു, സൂരജ്, അഡ്വ. റിയാസ്, സിറാജ് സിറു, സാജിദ് ബക്കര്‍, വനിതാ വിഭാഗം ഭാരവാഹികളായ ഫസിന ഷഫീഖ്, സീനത്ത് അഷറഫ്, ദീപ്തി രൂപേഷ്, രശ്മി ശരത്ത്, സായൂജ്യ് സൂരജ്, സ്മീര ഷാജു, റംല ബഷീര്‍, റംല സമദ്, ഷംല സാജിദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഫോക്ക് ലേഡീസ് വിംഗിന്റെ സ്നേഹോപഹാരം രോഷ്നിക്ക് നല്‍കി. മറുപടി പ്രസംഗത്തില്‍ രോഷ്‌നി ഫോക്കിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

