ആരണ്യം മാര്‍ച്ച് 14ന് തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: എസ് എസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോനപ്പന്‍ കുട്ടനാട് നിര്‍മ്മിക്കുന്ന ആരണ്യം മാര്‍ച്ച് 14ന് തിയേറ്ററുകളിലെത്തും. എസ് പി ഉണ്ണികൃഷ്ണനാണ് സിനിമയുടെ രചനയും സംവിധാനവും.

city exchange

നാടകനടനായ പ്രമോദ് വെളിയനാടിന്റെ പ്രതിനായക വേഷവും രാഘവന്‍ നായര്‍ എന്ന ശക്തമായ കഥാപാത്രവുമായി ലോനപ്പന്‍ കുട്ടനാടും ചേര്‍ന്ന് രണ്ട് തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. നടന്‍ എം ജി സോമന്റെ മകന്‍ സജി സോമന്‍ വിഷ്ണു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡോ. ജോജി, ടോജോ ചിറ്റേറ്റുകളം, ദിവ്യ, സോണിയ മര്‍ഹാര്‍, ലൗലി, ആന്‍സി, ദാസ്
മാരാരിക്കുളം, ജോണ്‍ ഡാനിയല്‍, രഞ്ജിത്ത് നമ്പൂതിരി, മൈത്രി, ജിനു, ബേബി എടത്വാ,
വര്‍ഷ, സത്യന്‍, അശോക്, സാബു ഭഗവതി, സതീഷ് തുരുത്തി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

പ്രശസ്ത സംവിധായകനായ പിജി വിശ്വംഭരന്റെ സംവിധാന സഹായിയായി നിരവധി ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ശേഷം ഉണ്ണികൃഷ്ണന്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥയും സംഭാഷണവും സുജാത കൃഷ്ണന്‍ നിര്‍വഹിച്ചിരിക്കുന്നു. ക്യാമറയും എഡിറ്റിങ്ങും ഹുസൈന്‍ അബ്ദുല്‍ ഷുക്കൂറാണ് കൈകാര്യം ചെയ്തത്.

- Advertisement -
Ad image

ജീവിതയാത്രയില്‍ ഒറ്റപ്പെട്ടപോയ വാര്‍ധക്യത്തിന്റെ നൊമ്പരങ്ങളും ഒപ്പം തന്നെ മറ്റൊരു കുടുംബത്തില്‍, തന്റേടിയായ ഒരു മകനാലുള്ള മാതാപിതാക്കളുടെ വേദനയും ആരണ്യത്തിലൂടെ പറയുന്നു.

ഗാനരചന: മനു ജി പുലിയൂര്‍, പ്രജോദ് ഉണ്ണി, ഗായകര്‍: റീന ക്ലാസ്സിക്, റസല്‍ പ്രവീണ്‍, രഹന മുരളീ ദാസ്, മനോജ് തിരുമംഗലം, സുജിത്ത് ലാല്‍, സംഗീതം: സുനിലാല്‍ ചേര്‍ത്തല, അസോസിയറ്റ്: രതീഷ് കണ്ടിയൂര്‍, ടോജോ ചിറ്റേറ്റുകളം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എല്‍ കെ, മേക്കപ്പ്: അനൂപ് സാബു, സംഘട്ടനം: അഷ്‌റഫ് ഗുരുക്കള്‍, പോസ്റ്റര്‍ ഡിസൈന്‍സ്: മനോജ്, പി ആര്‍ ഒ: എം കെ ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!