സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും ഒരുമിക്കുന്ന മദനോത്സവം ഷൂട്ടിംഗ് ആരംഭിച്ചു

Web Desk
1 Min Read

കൊച്ചി: മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്ത എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഇ സന്തോഷ് കുമാറിന്റെ കഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതിയ മദനോത്സവത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് ആരംഭിച്ചു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥ് ആണ് മദനോത്സവത്തിന്റെ സംവിധാനം.

city exchange

ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്‍ മുഖ്യാതിഥി ആയ ചടങ്ങില്‍ നിര്‍മ്മാതാക്കളായ അജിത് വിനയകാ ഫിലിംസിന്റെ ഉടമ വിനായക അജിത് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യ ക്ലാപ്പടിച്ചു.

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, പി. പി. കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിെരാണ് പ്രധാന കഥാപാത്രങ്ങള്‍.

- Advertisement -
Ad image

വളരെ രസകരമായ സോങ് ടീസറിലൂടെയാണ് മലയാള സിനിമയില്‍ വീണ്ടും മദനോത്സവം എത്തിയത്. സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങള്‍ പങ്കുവച്ച ചിത്രത്തിലെ ‘കാണാ ദൂരത്താണോ’ എന്ന സോങ് ടീസറിനു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഡി ഓ പി: ഷെഹ്നാദ് ജലാല്‍, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍: ജെയ് കെ, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, സംഗീതം: ക്രിസ്റ്റോ സേവിയര്‍, ലിറിക്സ്: വൈശാഖ് സുഗുണന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രഞ്ജിത് കരുണാകരന്‍, ആര്‍ട്ട് ഡയറക്ടര്‍: കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം മെല്‍വി ജെ, മേക്കപ്പ് ആര്‍ ജി വയനാടന്‍, അസോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം യു, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍: അറപ്പിരി വരയന്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!