
ആലുവ: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ 22ന് ശനിയാഴ്ച വൈകിട്ട് ആറരയ്ക്ക് ആലുവ മഹാത്മാ ഗാന്ധി ടൗണ്‍ ഹാളിനു മുന്‍പിലെ ഗാന്ധിസ്‌ക്വയര്‍ പരിസരത്തു ലഹരി വിമുക്തി ദീപം തെളിയിക്കല്‍ പരിപാടി നടത്തുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

ലഹരി വിമുക്തി ദീപം തെളിയിക്കല്‍ പരിപാടിയില്‍ മുഴുവന്‍ ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും പൊതുജനങ്ങളും പങ്കെടുത്ത് ലഹരി വിരുദ്ധപോരാട്ടത്തില്‍ പങ്കാളികളാകണമെന്ന് എം എല്‍ എ അഭ്യര്‍ഥിച്ചു.
