Entertainment
ചിയാന്‍ വിക്രമിന്റെ വീര ധീര ശൂരന്റെ ആക്ഷന്‍ പാക്ക്ഡ് ട്രയ്‌ലര്‍ റിലീസായി; ചിത്രം മാര്‍ച്ച് 27ന്
കൊച്ചി: ചിത്ത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രയ്‌ലര്‍ റിലീസായി. 1 മിനിറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചിയാന്‍ വിക്രമിന്റെ ഗംഭീര അഭിനയ പ്രകടനം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ചിത്രമാണ് വീര ധീര ശൂരന്‍ എന്നുറപ്പിക്കുന്നു.


ചെന്നൈയില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ഇവെന്റിലാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി ചിയാന്‍ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍, സംവിധായകന്‍ എസ് യു അരുണ്‍കുമാര്‍ എന്നിവര്‍ മാര്‍ച്ച് 24 തിങ്കളാഴ്ച തിരുവനന്തപുരത്തെ ലുലു മാളില്‍ വൈകിട്ട് ആറു മണിക്ക് കേരളത്തിലെ പ്രൊമോഷന്‍ ഇവെന്റിനായി എത്തുന്നുണ്ട്.

ചിയാന്‍ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ജി കെ പ്രസന്ന (എഡിറ്റിംഗ്), സി എസ് ബാലചന്ദര്‍ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധര്‍. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.


ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച വീര ധീര ശൂരനിലെ റിലീസായ കല്ലൂരം എന്ന ഗാനവും ആത്തി അടി എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രന്‍ഡിങ് ആണ്. ചിത്രത്തിന്റെ വിഷ്വല്‍ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറും മണിക്കൂറുകള്‍ക്കുള്ളില്‍ ദശ ലക്ഷ കണക്കിന് കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. റിലീസായ കണ്ടന്റുകള്‍ ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും തിയേറ്ററില്‍ ചിയാന്‍ വിക്രമിന്റെ മാസ്മരിക പ്രകടനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.


