
കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ കയാദു ലോഹരാണ് നായികയായി എത്തുന്നത്.

ഇതിന് മുന്‍പേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും സോഷ്യല്‍ മാധ്യമങ്ങളില്‍ ഗംഭീര ശ്രദ്ധ നേടിയിരുന്നു. ടീസറിലെ ദൃശ്യ മികവ് പ്രേക്ഷകരില്‍ പ്രതീക്ഷ കൂട്ടുന്നുണ്ട്. വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രിജീഷ് എന്നിവര്‍ക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റര്‍ടൈന്മെന്റ് എന്ന ബാനറില്‍ ചാണുക്യ ചൈതന്യ ചരണ്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രില്‍ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. 1950- 60 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്.

ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കി ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ഗായകന്‍ വിശാല്‍ മിശ്ര മലയാളത്തില്‍ ആദ്യമായി ആലപിച്ച ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലെ ഗാനം ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും ജേക്ക്‌സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’.
ക്വീന്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുന്‍ ചിത്രങ്ങളിലും ട്രെന്‍ഡിങ്ങായ ചാര്‍ട്ട്ബസ്റ്റര്‍ ഗാനങ്ങള്‍ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്. വിജയരാഘവന്‍, സുധീര്‍ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്‌സ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഹിറ്റ് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവാണ് ‘പള്ളിച്ചട്ടമ്പി’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. മേഘശ്യാമും തന്‍സീറുമാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂംസും റഷീദ് അഹമ്മദ് മേക്കപ്പും നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- അലക്‌സ് ഇ കുര്യന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ അമ്പല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍- റെനിത് രാജ് ആന്റ് കിരണ്‍ റാഫേല്‍, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, ആര്‍ട്ട് ഡയറക്ടര്‍- രാജേഷ് മേനോന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അഖില്‍ വിഷ്ണു വി എസ്, പി ആര്‍ ഒ- അക്ഷയ് പ്രകാശ്, സ്റ്റില്‍സ്- റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, പോസ്റ്റര്‍ ഡിസൈന്‍സ്- യെല്ലോടൂത്ത്‌സ്.

