യു ഡി എഫ് ബാലുശ്ശേരി നിയോജകമണ്ഡലം ഖത്തര്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന വി ടി സൂരജിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യു ഡി എഫ് ബാലുശ്ശേരി നിയോജക മണ്ഡലം ഖത്തര്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു ഗൂഗിള്‍ മീറ്റ് പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിപിന്‍ മേപ്പയൂര്‍ ഉദ്ഘാടനം ചെയ്തു.

city exchange

കെ എം സി സി ജില്ലാ സെക്രട്ടറി അത്തീഖ് റഹ്മാന്‍, കെ എം സിസി ബാലുശ്ശേരി പ്രസിഡന്റ് എം എന്‍ സിദ്ധീഖ്, ഇന്‍കാസ് കോഴിക്കോട് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍, കെ എം സി സി ബാലുശ്ശേരി മണ്ഡലം ട്രഷറര്‍ ഷൗക്കത്ത്, ഇന്‍കാസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷംസുദ്ദീന്‍, റഫീഖ് പാലോളി, ഗഫൂര്‍ എന്‍ കെ, സിറാജ് സിറു എന്നിവര്‍ പ്രസംഗിച്ചു.

സ്ഥാനാര്‍ഥി വി ടി സൂരജ് യോഗത്തെ അഭിസംബോധന ചെയ്തു. ഇന്‍കാസ് ബാലുശ്ശേരി പ്രസിഡന്റ് ജംഷാദ് നജീം അധ്യക്ഷത വഹിച്ചു. ഷാഹുല്‍ഹമീദ് സ്വാഗതവും സുഹൈല്‍ കെ വി നന്ദിയും പറഞ്ഞു.

ബാലുശ്ശേരി നിയോജകമണ്ഡലം ഖത്തര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കി. ചെയര്‍മാന്‍: സിദ്ദീഖ് എം എന്‍, ജനറല്‍ കണ്‍വീനര്‍: ജംഷാദ് നജീം, വൈസ് ചെയര്‍മാന്മാര്‍: ഷഫീഖ്, ഷൗക്കത്ത്, മുസ്തഫ, മമ്മു ഷമ്രാസ്, കണ്‍വീനര്‍മാര്‍: ഷാഹുല്‍ഹമീദ്, ജാഫര്‍ കെ പി, ഗഫൂര്‍ എന്‍ കെ, ഷംസുദ്ദീന്‍ മൊയ്തു, ട്രഷറര്‍: സുഹൈല്‍ കെ വി എന്നിവരാണ് ഭാരവാഹികള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!