
കൊച്ചി: റിലീസ് ചെയ്ത് 3 ദിവസം പിന്നിടുമ്പോള്‍ ജയസൂര്യ- മിഥുന്‍ മാനുവല്‍ തോമസ് ചിത്രം ആട് 3 സ്വന്തമാക്കിയത് 68 കോടി ആഗോള ഗ്രോസ് കളക്ഷന്‍. മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്ത ‘ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്’ ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് വിജയമാണ് സ്വന്തമാക്കുന്നത്. മൂന്ന് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 20 കോടി രൂപക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം ആദ്യ രണ്ടു ദിനം കൊണ്ട് സ്വന്തമാക്കിയത് 48 കോടി ആഗോള കളക്ഷന്‍ ആയിരുന്നു. വീക്കെന്‍ഡ് അവസാനിക്കുന്ന ഞായറാഴ്ച കൂടെ പിന്നിടുമ്പോള്‍ 4 ദിവസം നീണ്ട ആദ്യ വീക്കെന്‍ഡ് കൊണ്ട് ചിത്രം 90 കോടിയോളം ആഗോള ഗ്രോസ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതോടെ ഏറ്റവും വലിയ ആദ്യ വീക്കെന്‍ഡ് ആഗോള ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ മോഹന്‍ലാല്‍ നായകനായ എമ്പുരാന് (175 പ്ലസ് കോടി) ശേഷം രണ്ടാമത് എത്താന്‍ ആട് 3ക്ക് സാധിച്ചു. മോഹന്‍ലാല്‍ നായകനായ ‘തുടരും’, കല്യാണി പ്രിയദര്‍ശന്റെ ‘ലോക’ എന്നീ ചിത്രങ്ങളെ ലിസ്റ്റില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആട് 3 ലിസ്റ്റില്‍ രണ്ടാമത് എത്തിയത്. കേരളത്തിന് പുറത്ത് ഗള്‍ഫ് മാര്‍ക്കറ്റില്‍ യു എ ഇയില്‍ ആണ് ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്നത്. ആദ്യ രണ്ടു ദിനം കൊണ്ട് ഗള്‍ഫില്‍ നിന്ന് മാത്രം 20 കോടി ഗ്രോസ് ചിത്രം പിന്നിട്ടിരുന്നു. റസ്റ്റ് ഓഫ് ഇന്ത്യ, റസ്റ്റ് ഓഫ് ദി വേള്‍ഡ് മാര്‍ക്കറ്റിലും ചിത്രം ഗംഭീര ബോക്‌സ് ഓഫീസ് പ്രകടനമാണ് നടത്തുന്നത്. ഇതോടെ ആദ്യ 5 ദിനം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിലും ഇടം പിടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാര്‍ച്ച് 19ന് ആഗോള റിലീസായി എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ചിത്രത്തിലെ നായകനായ ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യ ദിന കേരളാ ഗ്രോസും ആഗോള ഗ്രോസ്സും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളെക്കാള്‍ വലിയ സ്വീകരണമാണ് മൂന്നാം ഭാഗത്തിന് പ്രേക്ഷകര്‍ നല്‍കുന്നത്.
ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ആട് 3 വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവര്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ആട് 3 പാര്‍ട്ട് 1; വണ്‍ ലാസ്റ്റ് റൈഡ്’.
ബുക്ക് മൈ ഷോയില്‍ വമ്പന്‍ ട്രെന്‍ഡിങ് തുടരുന്ന ചിത്രം, ലോകം മുഴുവന്‍ നിറഞ്ഞ സദസ്സുകളില്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. ഓരോ ദിനവും കേരളത്തില്‍ കൂടുതല്‍ ഷോകളും സ്‌ക്രീനുകളും കൂട്ടിച്ചേര്‍ക്കപ്പെടുന്ന ചിത്രത്തിന് അഭൂതപൂര്‍വമായ ജനപിന്തുണ ആണ് ലഭിക്കുന്നത്. ചിത്രം കാണാനായി കുടുംബ പ്രേക്ഷകരുടെ അഭൂതപൂര്‍വമായ ഒഴുക്കാണ് കേരളത്തിലെ തിയേറ്ററുകളില്‍ കാണപ്പെടുന്നത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫണ്‍ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഫാന്റസി കാഴ്ചകളും ചിത്രത്തെ ഒരു ഗംഭീര തീയേറ്റര്‍ അനുഭവമാക്കി മാറ്റുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം യുവാക്കള്‍ക്കും കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരു പക്കാ അവധിക്കാല വിരുന്ന് ആണ് തിയേറ്ററുകളില്‍ സമ്മാനിക്കുന്നത്.
ജയസൂര്യയെ കൂടാതെ, വിനായകന്‍, ഇന്ദ്രന്‍സ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയ് ബാബു, നോബി, നിര്‍മ്മല്‍ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണന്‍, ഭഗത് മാനുവല്‍, സണ്ണി വെയ്ന്‍, സുധി കോപ്പ, ബിജു കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്ജ്, മ്യൂസിക്, ഒറിജിനല്‍ തീം- ഷാന്‍ റഹ്മാന്‍, പശ്ചാത്തല സംഗീതം, ന്യൂ തീം- ഡോണ്‍ വിന്‍സെന്റ്, എഡിറ്റര്‍- ലിജോ പോള്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നാടോടി, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- വിഷ്ണു ഭരതന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍- ജിഷ്ണു ആര്‍ ദേവ്, സൗണ്ട് ഡിസൈന്‍- കിഷന്‍ മോഹന്‍ (സപ്ത റെക്കോര്‍ഡ്സ്), വരികള്‍- മനു മന്‍ജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടര്‍സ്- പ്രേംനാഥ്, റോബിന്‍ വര്‍ഗീസ്, ഡി ഐ ഹ്യൂസ് ആന്റ് ടോണ്‍സ് കളര്‍ ഹബ്, കളറിസ്റ്റ്- ഷണ്‍മുഖപാണ്ഡ്യന്‍ എം, സ്റ്റില്‍ ഫോട്ടോഗ്രാഫി- വിഷ്ണു എസ് രാജന്‍, ടൈറ്റില്‍ ഡിസൈന്‍സ്- കോളിന്‍സ് ലിയോഫില്‍, പബ്ലിസിറ്റി ഡിസൈന്‍- എയ്‌സ്‌തെറ്റിക് കുഞ്ഞമ്മ, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

