ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തു

Web Desk
0 Min Read

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഇടിയോടു കൂടി മഴ പെയ്തതായി ഖത്തര്‍ കാലാവസ്ഥാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. മിസഈദ്, ബിന്‍ ഉംറാന്‍, മാമൂറ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്തതെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അറിയിച്ചു.

city exchange

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

പൗരന്മാരും താമസക്കാരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!