അവയവദാനത്തിന്റെ മഹത്വവുമായി ‘ജീവാമൃതം’ ഒരുങ്ങുന്നു

Web Desk
1 Min Read

കൊച്ചി: കാലത്തിന്റെ ഗതിവേഗത്തില്‍ ചിലപ്പോള്‍ ചിലര്‍ക്ക് അറിയാതെ കാലിടറി പോകാറുണ്ട്. അതില്‍ നിന്ന് അവിചാരിതമായി താങ്ങാവുന്ന കരങ്ങളാല്‍ പുനര്‍ജനിക്കാറുമുണ്ട്. അവയവദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കാന്‍ ഒരു സിനിമ ഒരുങ്ങുകയാണ്- ‘ജീവാമൃതം’. പ്രശസ്ത പ്രൊഡക്ഷന്‍ എക്സിക്യുട്ടീവായ അരവിന്ദന്‍ നെല്ലുവായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരവിന്ദന്‍ ഫെയ്സ് ഗാലറിയുടെ ബാനറില്‍ പൊതുജന പങ്കാളിത്തത്തോടെ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മണികണ്ഠന്‍ വടക്കാഞ്ചേരി ആണ്. അവയവം സ്വീകരിച്ചവരും നല്‍കിയവരും ഈ സിനിമയില്‍ പങ്കാളികളാകുന്നുണ്ട്. ജീവാമൃതം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
അവയവദാനത്തിന്റെ പ്രസക്തി സമൂഹ മന:സാക്ഷികളില്‍ എത്തിക്കുന്നതിനും കൂടുതല്‍ പേര്‍ അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും കൂടിയാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ അരവിന്ദന്‍ നെല്ലുവായ് പറഞ്ഞു. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

city exchange
Share This Article
Leave a Comment
error: Content is protected !!