
മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് മാനന്തവാടി മുന്‍സിഫ് കോടത ഉത്തരവിട്ടു. മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
നേരത്തേ ലൂസി കളപ്പുരയ്ക്കലിന്റെ അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളുകയും സഭയില്‍ നിന്ന് പുറത്താക്കിയ നടപടി ശരിവെക്കുകയും ചെയ്തിരുന്നു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ് സി സി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലിയാണ് ലൂസി കളപ്പുരക്കല്‍ തുടരുന്നതെന്ന് ആരോപിച്ചാണ് സഭയില്‍ നിന്നും 2019ല്‍ പുറത്താക്കിയത്.
വയനാട് മാനന്തവാടി ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അനുവാദമില്ലാതെ ടി വി ചാനലുകളില്‍ അഭിമുഖം നല്‍കിയതിനും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സഭ മുന്നറിയിപ്പ് നല്‍കിയുരുന്നു. എന്നാല്‍ ലൂസി കളപ്പുരയ്ക്കല്‍ ഇത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് മു്ന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

