ഒരു ഭാഗത്ത് പ്രശ്‌നം പരിഹരിച്ചെന്ന് പറയുമ്പോഴും മറുഭാഗത്ത് നീറിപ്പുകയുന്ന ലീഗ്- സമസ്ത ഭിന്നിപ്പ്

Web Desk
1 Min Read

കോഴിക്കോട്: മുസ്‌ലിം ലീഗും സമസ്തയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നേതാക്കള്‍ പറയുമ്പോഴും അണികളുടെ ആശയക്കുഴപ്പം തുടരുന്നു. ഇരു സംഘടനകളുടേയും അകത്ത് പ്രതിസന്ധികള്‍ പുകയുന്നുണ്ട്.

city exchange

കഴിഞ്ഞ ദിവസം ഖത്തറില്‍ സംഗമിച്ച സമസ്തയുടേയും മുസ്‌ലിം ലീഗിന്റേയും സംസ്ഥാന പ്രസിഡന്റുമാര്‍ തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും പരസ്പരം വീട്ടില്‍ പോകുന്നവരും ചായ കുടിക്കുന്നവരുമാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഖത്തറില്‍ അങ്ങനെ പറയുന്ന അതേ സമയത്തും കേരളത്തില്‍ ഇരു സംഘടനാ നേതാക്കളും പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു.

ഇരു സംഘടനകളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും പര്‌സപരം ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്നതേയുള്ളുവെന്നുമാണ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. പി എം എ സലാമിനോട് ലീഗിന്റെ നേതാവാകണമെന്നും വഹാബിയാകരുതെന്നുമാണ് സമസ്ത ആവശ്യപ്പെട്ടത്. പി എം എ സലാമിനൊന്ന് മിണ്ടാതിരുന്നുകൂടെ എന്ന ആവശ്യവും സമസ്തയില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു.

- Advertisement -
Ad image

പി എം എ സലാം വല്ലാതെ ഓവറാക്കുന്നുണ്ടെന്നും സമസ്ത അണികള്‍ക്കിടയിലെ ചില വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിനറിയാമെന്നും പോസ്റ്റിടാനും സമസ്ത നേതാക്കള്‍ തന്നെ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ പേരില്‍ ചൊറിഞ്ഞുകൊണ്ടിരിക്കുന്നത് നഷ്ടമുണ്ടാവുക തങ്ങള്‍ സമസ്തക്കാര്‍ പൊന്നുപോലെ സ്‌നേഹിക്കുന്ന പാര്‍ട്ടിക്കാണെന്ന മുന്നറിയിപ്പുമുണ്ട്.

Share This Article
Leave a Comment
error: Content is protected !!