താനൂര്‍കാരുടെ പ്രവാസി കൂട്ടായ്മ ഖത്തറില്‍ നിലവില്‍ വന്നു

Web Desk
1 Min Read

ദോഹ: താനൂര്‍ നിയോജക മണ്ഡലം പ്രവാസി കൂട്ടായ്മ താനൂര്‍ എക്‌സ്പ്പാട്‌സ് ഓഫ് ഖത്തര്‍ എന്ന പേരില്‍ നിലവില്‍ വന്നു. സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ലോഗോ പ്രകാശനവും വിശിഷ്ടാതിഥി ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ നിര്‍വഹിച്ചു.

city exchange

മൂസ താനൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ രൂപീകരണത്തിന് ജാഫര്‍ഖാന്‍ നേതൃത്വം നല്‍കി. 21 പേരെ നിര്‍വാഹക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. വിശിഷ്ടാതിഥിക്കുള്ള ഉപഹാരം അബാന്‍ മാനേജിങ് പാര്‍ട്ണര്‍ ഉമര്‍ മുക്താര്‍ കൈമാറി .

കുട്ടികള്‍ക്കുള്ള വിനോദ പരിപാടികളും ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. ഷംല ജാഫര്‍, നിസാര്‍, അക്ബര്‍, മുഹമ്മദ് ഷകീബ്, രതീഷ്, ഹസ്ഫര്‍ റഹ്മാന്‍, ഷാജി പി വി, ഹിഷാം തങ്ങള്‍, ഷെഫീല്‍, അബ്ദുല്‍ മന്‍സൂര്‍, ഷബീര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!