ഇന്‍കാസ് കണ്ണൂര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ അംഗങ്ങള്‍ക്കായി ഷഹാനിയ അല്‍ ഗല പാര്‍ക്ക് റിസോര്‍ട്ടില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമത്തോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളും രസകരമായ മത്സരങ്ങളും അരങ്ങേറി.

city exchange

റിയാസ് കരിയാട് നേതൃത്വം നല്‍കിയ സംഗീതനിശയില്‍ മുബാറക്ക് അബ്ദുല്‍ അഹദ്, മാലി മെരുവമ്പായി, ഷന്‍ഫീര്‍ പാറാട്, നഹ്‌സിന്‍ നിസാര്‍, സിയാദ് തുടങ്ങിയവര്‍ പങ്കാളികളായി.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശ്രീരാജ് എം പി, സുരേഷ് കരിയാട്, നിഹാസ് കോടിയേരി, ഷമീര്‍ മട്ടന്നൂര്‍, അബ്ദുല്‍ റഷീദ്, നിയാസ് ചിറ്റാലിക്കല്‍, അനീഷ് ബാബു, അഭിഷേക് മാലിലായി, ആഷിഫ്, സന്തോഷ് ജോസഫ്, മുഹമ്മദ് എടയന്നൂര്‍, സുബൈര്‍ ആറളം, നിയാസ് മരക്കാര്‍, റഷീദ് കടവത്തൂര്‍, ഷിനോഫ് പുല്ലൂക്കര, പ്രശോഭ് നമ്പ്യാര്‍, അഷ്‌റഫ് ആച്ചോത്ത്, സുലൈമാന്‍, സിതിന്‍ എം ടി, അനസ് ഖാലിദ്, ജിജിത്ത്, നിയാദ് എ പി, അജീര്‍, ദര്‍ശന്‍ലാല്‍, അനസ് പാളയം, ലിജോ, ആദര്‍ശ്, ആഷിഫ് സി പി, ജുവല്‍, നഹാദ്, സനില്‍ മാക്രേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image

കള്‍ച്ചറല്‍ സെക്രട്ടറി സഫീര്‍ കരിയാട് അവതാരകനായി നിയന്ത്രിച്ച ചടങ്ങിന് ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!