

കൊച്ചി: നഴ്സുമാര്‍ക്ക് ആഗോളതലത്തില്‍ തൊഴില്‍ സാധ്യതകള്‍ അറിയുന്നതിന് വഴിയൊരുക്കി ജോബ്സ് ഒമേഗ ഡോട്ട് കോം. നഴ്സുമാരുടെ സേവന സന്നദ്ധതയ്ക്കുള്ള ആദരവായും ലോകമെമ്പാടും നഴ്സുമാരുടെ നിരവധി ഒഴിവുകളുള്ളതിനാലുമാണ് ജോബ്സ് ഒമേഗ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.

സാധാരണ നിരക്കില്‍ 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്ന സൂപ്പര്‍ ഓഫര്‍ 500 പദ്ധതി പ്രകാരം സ്വപ്‌ന ജോലി നേടാന്‍ 500 രൂപ അടച്ച് ജോബ്സ് ഒമേഗയില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ഒഴിവുകളെ കുറിച്ച് അറിയിക്കുന്നതിനോടൊപ്പം സൗജന്യമായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരവും തൊഴിലുടമകളുടെ പൂര്‍ണ വിവരങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. ഇന്ത്യക്കു പുറമേ, കുവൈത്ത്, സൗദി അറേബ്യ, യു എ ഇ, യൂറോപ്പ്, പാശ്ചാത്യ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങളാണ് അറിയാനാവുക.

മാര്‍ച്ച് 31 വരെ തുടരുന്ന സൂപ്പര്‍ ഓഫര്‍ 500നെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും റജിസ്ട്രേഷനും www.jobsomega.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതോ 7994442204 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

