

ഒറാന്‍: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍ജീരിയയില്‍ നടന്ന പത്തൊന്‍പതാമത് ഒറാന്‍ 2022 മെഡിറ്ററേനിയന്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അമീറിന്റെ പേഴ്‌സണല്‍ റപ്രസന്ററ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി ഉള്‍പ്പെടെ ഖത്തറില്‍ നിന്നും നിരവധി പ്രതിനിധികളും പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അമീറിനോടൊപ്പം പങ്കെടുത്തു.

