ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു

Web Desk
1 Min Read

കൊച്ചി: ബൈക്ക് മോഷ്ടാക്കളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അറയ്ക്കപ്പടി മേപ്പുറത്തുപടി പുതുപ്പാറക്കാവ് ഭാഗത്ത് ചിറ്റേത്ത്പറമ്പില്‍ വീട്ടില്‍ വിഷ്ണു (22), കുട്ടമ്പുഴ മാമലക്കണ്ടം ഭാഗത്ത് മറ്റത്തില്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ വളയന്‍ചിറങ്ങര റബര്‍ പാര്‍ക്ക് ഭാഗത്ത് താമസം അഭിജിത്ത് (22) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

രണ്ടാഴ്ച മുന്‍പ് അറയ്ക്കപ്പടി ജംഗ്ഷനു സമീപമുള്ള ഷോറൂമിന്റെ മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളാണ് ഇവര്‍ മോഷ്ടിച്ചത്. പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് മോഷണ കേസുകളിലെ പ്രതിയാണ് വിഷ്ണു. ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ് ഐമാരായ റിന്‍സ് എം തോമസ്, ജോസി എം ജോണ്‍സന്‍, ബര്‍ട്ടിന്‍, എ എസ് ഐ ജോഷി, സി പി ഒ ബാബു കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!