ഖത്തര്‍ ദേശീയ ദിനത്തില്‍ ഇന്ത്യ ആശംസകള്‍ അറിയിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറിന്റെ ദേശീയ ദിനത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും സര്‍ക്കാറിനും ഖത്തറിലെ ജനങ്ങള്‍ക്കും ആശംസകള്‍ അറിയിച്ചു.

city exchange

ഇന്ത്യ- ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയ ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും വലിയ ഇന്ത്യന്‍ സമൂഹത്തിന് ആതിഥേയത്വം വഹിച്ചതിന് ഖത്തറി നേതൃത്വത്തിന് നന്ദി പറഞ്ഞു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും അടുത്ത സഹകരണത്തെയും ആഴത്തില്‍ വിലയിരുത്തി വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിക്ക് ആശംസകള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!