യു എന്‍ സെക്രട്ടറി ജനറലുമായി അമീര്‍ കൂടിക്കാഴ്ച നടത്തി

Web Desk
1 Min Read

ന്യൂയോര്‍ക്ക്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി യു എന്‍ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.

city exchange

മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികളുടെ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവ വികാസങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. ഖത്തറും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണ ബന്ധത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തില്‍ ഖത്തറിന്റെ ശ്രമങ്ങളെയും ഐക്യരാഷ്ട്രസഭയ്ക്കും അതിന്റെ വിവിധ ഏജന്‍സികള്‍ക്കും ഖത്തര്‍ നല്‍കുന്ന പിന്തുണയെയും സെക്രട്ടറി ജനറല്‍ പ്രശംസിച്ചു.

യു എന്‍ ജനറല്‍ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങള്‍ യോഗം അഭിസംബോധന ചെയ്തു.

- Advertisement -
Ad image

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി, അമീരി ദിവാന്‍ മേധാവി ശൈഖ് സൗദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി, ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി, യു എസിലെ ഖത്തറിന്റെ അംബാസഡര്‍ ശൈഖ് മിഷാല്‍ ബിന്‍ ഹമദ് അല്‍താനി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!