മോണ്‍സണുമായുള്ള ബന്ധം:ഐ.ജി ലക്ഷ്മണക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Web Desk
1 Min Read

കൊച്ചി: പുരാവസ്തു വില്‍പ്പനയെന്ന പേരില്‍ തട്ടിപ്പ് നടത്തി പിടിയിലായ മോണ്‍സണുമായുള്ള ബന്ധത്തിന്റെ പേരില്‍ ട്രാഫിക് ഐ.ജി ലക്ഷ്മണക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഐ.ജിക്കെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ശിപാര്‍ശ ചെയ്തു. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സനെ സഹായിച്ചതിനാണ് നടപടി. ലക്ഷ്മണയ്ക്കെതിരെ ഉടന്‍ നടപടിയുണ്ടാകാനാണ് സാധ്യത. മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ഐ.ജി ലക്ഷ്മണന്‍ ഇടപെട്ടെന്ന് ഡി.ജി.പി അനില്‍കാന്ത് നേരത്തെ പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ശ്രമിച്ചെന്നും ഡി.ജി.പി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. എന്നാല്‍ മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ മോന്‍സന്റെ മ്യൂസിയത്തിലെത്തിയത് പുരാവസ്തുക്കള്‍ കാണാനാണെന്നും ഈ സമയത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നും അനില്‍കാന്തിന്റെ സത്യാവാങ്മൂലത്തില്‍ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!