ലിസ്സി ബേബി ടീച്ചറിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി അനുശോചിച്ചു

Web Desk
1 Min Read

ആലുവ: അങ്കമാലി മുനിസിപ്പല്‍ മുന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ലിസ്സി ബേബി ടീച്ചറിന്റെ നിര്യാണത്തില്‍ അങ്കമാലി കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി അനുശോചന യോഗം നടത്തി. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആന്റൂ മാവേലി അധ്യക്ഷത വഹിച്ചു.

city exchange

യോഗത്തില്‍ ബെന്നി ബഹനാന്‍ എം പി, റോജി ജോണ്‍ എം എല്‍ എ, മുന്‍ എം എല്‍ എ പി ജെ ജോയ്, അങ്കമാലി ബസലിക്ക ഡയറക്ടര്‍ റവ. ഫാ. ജിമ്മി പൂച്ചക്കാട്ടില്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ റജി മാത്യു, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി, മുനിസിപ്പാലിറ്റി വൈസ് ചെയര്‍ പേഴ്‌സണ്‍ റീത്ത പോള്‍, അങ്കമാലി മുനിസിപ്പാലിറ്റി സി പി എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി വൈ ഏലിയാസ്, ആര്‍ എസ് പി ജില്ലാ സെക്രട്ടറി ജോര്‍ജ്ജ് സ്റ്റീഫന്‍, സി പി ഐ ഏരിയ സെക്രട്ടറി രാജന്‍, ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ്, കേരള കോണ്‍ഗ്രസ്സ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പാറക്ക, കേരള കോണ്‍ഗ്രസ്സ് (ജോ) നിയോജകമണ്ഡലം പ്രസിഡന്റ് ബേബി മുണ്ടാടന്‍, സി പി എം ലോക്കല്‍ സെക്രട്ടറി കെ കുര്യാക്കോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി തോമസ്, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ബൈജു മേനാച്ചേരി, അങ്കമാലി നഗരസഭാ മുന്‍ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി, ജെ ഡി യു ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ പാനിക്കുളങ്ങര, കൗണ്‍സിലര്‍മാരായ മാത്യു തോമസ്, ഷിയോ പോള്‍, കോണ്‍ഗ്രസ്സ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ എസ് ഷാജി, കോണ്‍ഗ്രസ്സ് കാലടി ബ്ലോക്ക് പ്രസിഡന്റ് സാംസണ്‍ ചാക്കോ, പി ടി പോള്‍, മഹിളാ കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാ സെക്രട്ടറി മേരി വര്‍ഗീസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!