

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര സംവിധായകന് സിദ്ദീഖിന്റെ നില ഗുരുതരം. കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ദീഖ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സിദ്ദീഖിന് ഹൃദയാഘാതമുണ്ടായത്.

ന്യൂമോണിയയും കരള്‍ രോഗവും ബാധിച്ച് സിദ്ദീഖ് ചികിത്സയിലായിരുന്നു. നിലവില്‍ എഗ്മോ സപ്പോര്‍ട്ടിലാണ് സിദ്ദീഖുള്ളത്. ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ദീഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
