

ദോഹ: ഫിഫ ലോകകപ്പ് ഫൈനല്‍ വേദിയായ ലുസൈലില്‍ സെപ്തംബര്‍ ഒന്‍പതിന് നടക്കുന്ന സൂപ്പര്‍ കപ്പ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഓണ്‍ലൈനായാണ് ടിക്കറ്റുകള്‍ ലഭിക്കുക. സെപ്തംബര്‍ ഒന്‍പതിന് നടക്കുന്ന മത്സരത്തില്‍ സൗദി പ്രൊഫഷണല്‍ ലീഗ് ജേതാവും ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ജേതാവും തമ്മിലാണ് മത്സരം അരങ്ങേറുക.

ടിക്കറ്റിന് 200, 150, 80, 40 റിയാലാണ് ചാര്‍ജ്. മത്സര ദിവസം വൈകിട്ട് നാലരയ്ക്ക് ഗേറ്റ് തുറക്കും. രാത്രി ഒന്‍പതിനാണ് കളി.

ടിക്കറ്റെടുക്കാന്‍ https://www.fifa.com/fifaplus/en/tournaments/mens/lusail-super-cup ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്.

