ഖിഫ് ടൂര്‍ണമെന്റിന് ആവേശകരമായ തുടക്കം; ആദ്യമത്സരത്തില്‍ മലപ്പുറം കെ എം സി സിക്ക് ജയം

Web Desk
1 Min Read

ദോഹ: ഖിഫ് അന്തര്‍ജില്ലാ ഫുട്ബാളിന് ദോഹ സ്റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. ആദ്യ മത്സരത്തില്‍ അലി ഇന്റര്‍നാഷണല്‍ സ്‌പോണ്‍സര്‍ ചെയ്ത കെ എം സി സി മലപ്പുറം ടീംഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് കെ എം സി സി കണ്ണൂരിനെ പരാജയപ്പെടുത്തി.

city exchange

കളിയുടെ നാലാം മിനുറ്റില്‍ പതിനൊന്നാം നമ്പര്‍ താരം ബുജൈര്‍ മലപ്പുറത്തിന് വേണ്ടി ആദ്യ ഗോള്‍ നേടി. എട്ടാം മിനുട്ടിലും 21-ാം മിനുട്ടിലും പത്താം നമ്പര്‍ താരം ആഷിഖ് രണ്ട് ഗോളുകള്‍ കൂടി നേടി മലപ്പുറത്തിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് സെക്കന്റകള്‍ക്ക് മുമ്പ് അഫ്‌സലാണ് മലപ്പുറത്തിന്റെ നാലാം ഗോള്‍ നേടിയത്.

45-ാമത്തെ മിനുറ്റില്‍ ഇരുപതാം നമ്പര്‍ താരം ഫസ്ലു മലപ്പുറത്തിന് വേണ്ടി അഞ്ചാമത്തെ ഗോളും നേടി. 56-ാമത്തെ മിനുറ്റില്‍ ഷംലിക്കാണ് ആറാമത്തെ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ കണ്ണൂര്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മലപ്പുറത്തിന്റെ പ്രതിരോധത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കളിയുടെ അവസാന വിസില്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് പതിനൊന്നാം നമ്പര്‍ താരം അനുരാഗ് ആണ് കണ്ണൂരിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

- Advertisement -
Ad image

രണ്ടാം മത്സരത്തില്‍ കോഴിക്കോടിനെ പരാജയപ്പെടുത്തി തൃശൂര്‍ ജേതാക്കളായി.

Share This Article
Leave a Comment
error: Content is protected !!